NEWS UPDATE

6/recent/ticker-posts

സർക്കാർ ജീവനക്കാരാണോ, എങ്കിൽ സൈക്കിൾ നി‍ര്‍ബന്ധം; ലക്ഷദ്വീപിൽ ഇത് പുതിയ പരിഷ്കാരം

കൊച്ചി: ലക്ഷദ്വീപിൽ  ഇനിമുതൽ എല്ലാ ബുധനാഴ്ചയും സർക്കാർ ജീവനക്കാർ ഓഫീസിലെത്താൻ സൈക്കിളിൽ സ‌ഞ്ചരിക്കണം. ഓഫീസുകളിലേക്കുള്ള യാത്രയ്ക്ക് മോട്ടോ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞ് ദ്വീപ് ഭരണകൂടത്തിന്‍റെ പുതിയ പരിഷ്കാരം.[www.malabarflash.com]


എല്ലാ ദ്വീപുകൾക്കും ഉത്തരവ് ബാധകമാണ്. അംഗപരിമിതർ, ഗുരുതര ശാരീരിക പ്രശ്നമുള്ളവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി. ആദ്യ ദിനം ജീവനക്കാരിൽ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായെതെന്നാണ് ദ്വീപ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നത്.

Post a Comment

0 Comments