Top News

ഐ.പി.ബി പുസ്തക സഞ്ചാരം 'ഒരിടത്ത് ഒരിടത്ത്' ജില്ലാ ഉദ്ഘാടനം

Uploaded Image
കാസർകോട്:ഐ.പി.ബി പുസ്തക സഞ്ചാരം 'ഒരിടത്ത് ഒരിടത്ത്'
ജില്ലയിൽ തുടക്കമായി. ജില്ല ഉദ്ഘാടനം മുഹിമ്മാത്ത് ഹയർ സെക്കൻ്ററി സ്‌കൂളിൽ നടന്നു.

ഐ.പി.ബി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ലക്ഷ്യമിട്ടാണ് ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ സ്കൂളുകളിലേക്ക് ഈ പുസ്തക സഞ്ചാരം പര്യടനം നടത്തുന്നതാണ്.

പരിപാടിയിൽ എസ് എസ് എഫ് ജില്ല സെക്രട്ടറി സകരിയ അഹ്സനി സ്വാഗതം പറഞ്ഞു. ഉമറുല്‍ ഫാറൂഖ് എം.എസ് അധ്യക്ഷത വഹിച്ച പരിപാടി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സൈഫുദ്ദീൻ കണ്ണൂർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മൻശാദ് അഹ്സനി, സ്‌കൂൾ പ്രിൻസിപ്പൽ രൂപേഷ് എം.ടി 
ഹെഡ് മാസ്റ്റർ അഹമ്മദ് സാദിഖ് പി എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് മുഹമ്മദ് സാലിം കെ.സി നന്ദി പറഞ്ഞു. കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കാനും നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്താനുമുള്ള ഈ ശ്രമത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജില്ലയിലെ മറ്റു സ്കൂളുകളിലേക്കും വരുന്ന ദിവസങ്ങളില്‍ ഈ പര്യടനം തുടരും.




Post a Comment

Previous Post Next Post