Top News

മാനസികാരോഗ്യ ബോധവൽകരണ ക്ലാസ്

നായന്മാർമൂല: തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്‌കൂളിലെ ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മാനസികാരോഗ്യ ക്ലാസ് നടത്തി. മാനസികാരോഗ്യ വിദഗ്ദ പി.പ്രിയങ്ക ക്ലാസിന് നേതൃത്വം നൽകി.പ്രഥമാധ്യാപകൻ പി.കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. പി.ടി. എ പ്രസിഡൻ്റ് എസ്. അബ്ദുൽ റഫീക്ക് ഉദ്ഘാടനം ചെയ്തു.സ്‌റ്റാഫ് സെക്രട്ടറി സജിത്ത് ബാബു,എസ്. ആർ.ജി കൺവീനർ പി ഐ എ ലത്തീഫ്,ഡപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീവിദ്യ പി.ടി എ വൈ. പ്രസിഡണ്ട് ഹനീഫ വിദ്യാനഗർ, എം പി ടി എ പ്രസിഡണ്ട് കദീജ, ഹൈറുന്നീസ, നജ്മുന്നീസ,ടീൻസ് ക്ലബ്ബ് കൺവീനർ ഡോ. എം.എ മുംതാസ് സംസാരിച്ചു

ഫോട്ടോ:നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ ടീൻസ് ക്ലബ്ബിൻറെ മാനസികാരോഗ്യ ബോധവൽകരണ ക്ലാസ് പി ടി എ പ്രസിഡണ്ട് എസ് അബ്ദുൽ റഫീഖ് ഉദ്ഘാടനം ചെയ്യുന്നു
Uploaded Image

Post a Comment

Previous Post Next Post