തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിന്ഹാജി ചെയര്മാനായി സംസ്ഥാന സര്ക്കാര് വഖഫ് ബോര്ഡ് പുനഃസംഘടിപ്പിച്ചു. ഇ കെ വിഭാഗം മുശാവറയില് നിന്ന് പുറത്താക്കപ്പെട്ട മുസ്തഫല് ഫൈസി ഒമ്പത് അംഗങ്ങളുള്ള ബോര്ഡില് അംഗമാണ്.
എം എല് എമാരുടെ പ്രതിനിധി കുറുക്കോളി മൊയ്തീനാണ്. രണ്ട് അമുസ്ലിം അംഗങ്ങളെ പിന്നീട് നിയമിക്കുന്നതില് സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം തീരുമാനിക്കും.
വഖഫ് ബോര്ഡ് പിരിച്ചു വിടുന്നതിനെതിരെ മുന് ചെയര്മാന് ഹംസ നല്കിയ കേസ് ഹൈക്കോടതിയില് നില്ക്കെയാണ് പുനഃസംഘടന.
ബോര്ഡിന് നാലര വര്ഷം കാലാവധി ഇനിയും ശേഷിക്കുന്നു. ഇക്കഴിഞ്ഞ മാര്ച്ചില് ഇടത് സര്ക്കാരാണ് കെ എസ് ഹംസയെ ചെയര്മാന് ആക്കിയത്. പുനസ്സംഘടന ആവശ്യമാണെന്ന് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബോര്ഡിലെ മുത്തവല്ലി ഉമ്മര് ഫൈസി മുക്കം പരസ്യമായി ഇടത് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതില് സര്ക്കാരിന് അമര്ഷമുണ്ടായിരുന്നു


Post a Comment