മലപ്പുറം: അച്ചടക്ക ലംഘനം നടത്തിയതിന് മുസ് ലിം ലീഗില്‍ നിന്ന് നാലുപേരെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ സുബൈര്‍ ഇളയോടത്ത്, പാറയില്‍ ബഷീര്‍, പാറമ്മല്‍ നാസര്‍, ടി സൈത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.[www.malabarflash.com]
ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാലാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന പൊന്മുണ്ടം പഞ്ചായത്തിലെ മുസ് ലിം ലീഗ് മണ്‍സൂണ്‍ ക്യാംപ് ഇവര്‍ അലങ്കോലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് നടപടി.


Post a Comment