NEWS UPDATE

6/recent/ticker-posts

ഉദുമ കുറുക്കൻകുന്ന് തറവാട് വയനാട്ടു കുലവൻ തെയ്യംകെട്ട്: വിഷരഹിത പച്ചക്കറി വിളവെടുത്തു

ഉദുമ: കുറുക്കൻകുന്ന് തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവ നാളുകളിൽ സദ്യ ഒരുക്കാനാവശ്യമായ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.[www.malabarflash.com] 

തറവാട് നിലകൊള്ളുന്ന ഉദുമ വടക്കേക്കര പ്രാദേശിക സമിതിയുടെ നേതൃത്വത്തിലാണ് കൊക്കാൽ വയലിൽ മാതൃസമിതിയുടെ സഹകരണത്തോടെ ജൈവ പച്ചക്കറി കൃഷി നടത്തിയത്.വിളവെടുപ്പിന് ശേഷം നടന്ന യോഗത്തിൽ പ്രസിഡന്റ്‌ സി.എച്ച്. രാഘവൻ അധ്യക്ഷത വഹിച്ചു. 

 പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണൻ, ഉദുമ കൃഷി ഓഫിസർ വേണുഗോപാൽ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി. വി. മധുസൂദനൻ, ആഘോഷ കമ്മിറ്റി ചെയർമാൻ കൊപ്പൽ പ്രഭാകരൻ, വർക്കിംഗ് ചെയർമാൻ ചട്ടഞ്ചാൽ കൃഷ്ണൻ, വാർഡ് അംഗങ്ങളായ സുജാത രാമകൃഷ്ണൻ, വി. കെ. അശോകൻ എന്നിവർ സംസാരിച്ചു. 

29, 30, മെയ്‌ ഒന്ന് തീയതികളിലാണ് ഇവിടെ തെയ്യംകെട്ട് നടക്കുന്നത്. ജില്ലയിലെ ഈ വർഷത്തെ അവസാന തെയ്യംകെട്ട് ഉത്സവമാണിവിടെ അരങ്ങേരുന്നത്.

Post a Comment

0 Comments