NEWS UPDATE

6/recent/ticker-posts

കന്നി കലവറ നിറയ്‌ക്കലോടെ വയനാട്ടു കുലവൻ തെയ്യം കെട്ട് മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം

മുള്ളേരിയ: കന്നി കലവറ നിറയ്‌ക്കാലോടെ കടുമന വടക്കനടുക്കം വയനാട്ടു കുലവൻ ദൈവസ്ഥാനത്തു വയനാട്ടു കുലവൻ തെയ്യം കെട്ട് മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം.[www.malabarflash.com]

 തുടർന്ന് മുള്ളേരിയ അയ്യപ്പ ഭജന മന്ദിരം, കൊട്ടംകുഴി പ്രാദേശിക സമിതി, അയ്യപ്പ ഭജന മന്ദിരം,വയനാട്ടു കുലവൻ ദേവസ്ഥാനം ബളവന്തടുക്ക,ചളളത്തുങ്കൽ പ്രാദേശിക സമിതി, കരിപ്പാടകം തറവാട് കടുമന, ബന്തടുക്ക നെച്ചിപ്പടുപ്പ് വലിയ വീട് തറവാട്, ചാപ്പക്കൽ തറവാട് എന്നിവിടങ്ങളിൽ നിന്ന് കലവറ ഘോഷയാത്ര എത്തിച്ചേർന്നു. രാത്രി 7ന് കൈവീതും തുടർന്ന് തെയ്യം കുടൽ ചടങ്ങും നടന്നു. 

ഇന്ന് (23) വൈകിട്ട് 5:30ന് ഭണ്ഡാരം എഴുന്നള്ളത്ത് തുടർന്ന് കോരച്ഛൻ തെയ്യത്തിന്റെ വെള്ളാട്ടം രാത്രി 9 ന് കണ്ടനാർ കേളൻ തെയ്യത്തിന്റെ വെള്ളാട്ടം അരങ്ങിലെത്തും. തുടർന്ന് ബപ്പിടൽ ചടങ്ങ്.11 ന് വിഷ്ണുമുർത്തി തെയ്യത്തിന്റെ തിടങ്ങൽ, വയനാട്ടുകുലവൻ തെയ്യത്തിന്റെ വെള്ളാട്ടം. 

നാളെ (24) രാവിലെ 8 ന് കോരച്ഛൻ തെയ്യത്തിന്റെ പുറപ്പാട്, 11 ന് കണ്ടനാർ കേളൻ തെയ്യത്തിന്റെ പുറപ്പാട്, ഉച്ചക്ക് 3 ന് വയനാട്ടുകുലവൻ പുറപ്പാട്, ചുട്ടോപ്പിക്കൽ,വൈകുന്നേരം 4 ന് വിഷ്ണുമൂർത്തി തെയ്യത്തിന്റെ പുറപ്പാട്, രാത്രി 11:30ന് മറ പിളർക്കൽ തുടർന്ന് കൈവിതോടെ ഉത്സവം സമാപിക്കും.

ദേവസ്ഥാനത്ത് എത്തിയ എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതിക്ക് ആഘോഷ കമ്മിറ്റി ഭാരവാഹികൾ പൂർണകുംഭത്തോടെ വരവേൽപ് നൽകി

Post a Comment

0 Comments