Top News

ആംബുലൻസിന് വഴി നൽകാതെ കാറോടിച്ച സംഭവം; യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു

കാസർകോട്: ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമാം വിധത്തില്‍ കാറോടിച്ച സംഭവത്തിൽ യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു. കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്‍റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തത്.[www.malabarflash.com]


വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കെ.എല്‍ 48 കെ 9888 എന്ന കാര്‍ ആംബുലന്‍സിനെ വഴി തടഞ്ഞ് അപകടകരമായ രീതിയില്‍ ഓടിക്കുകയായിരുന്നു. അത്യാസന്ന നിലയിലുള്ള രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസ് പോകുമ്പോഴായിരുന്നു സംഭവം. 

കാറിന്‍റെ ഉടമ മുഹമ്മദ് സഫ്‍വാന്‍റെ ബന്ധുവാണ് വാഹനമോടിച്ച മുഹമ്മദ് മുസമ്മില്‍. മംഗളൂരുവില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടകരമായ രീതിയിൽ കാറോടിച്ചത്. മഡിയന്‍ മുതല്‍ കാഞ്ഞങ്ങാട് വരെയാണ് കാര്‍ ആംബുലന്‍സിനെ വഴി തടഞ്ഞത്. 

ദൃശ്യങ്ങള്‍ സഹിതമാണ് ആംബുലന്‍സ് ഡ്രൈവര്‍ ഡെയ്സണ്‍ ഡിസൂസ  പരാതി നല്‍കിയത്. തുടർന്ന് മുഹമ്മദ് മുസമ്മിലി‍ന്‍റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്യുകയായിരുന്നു. കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ അഞ്ച് ദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുക്കണം. 9000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കാസര്‍കോട് എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ പി. രാജേഷിന്‍റേതാണ് നടപടി.

Post a Comment

Previous Post Next Post