Top News

അറബ് ലീഗ് ഉച്ചകോടി ഇന്ത്യയില്‍ നടത്താൻ ആലോചന: ഡോ. മാസിന്‍ നാഈഫ് അല്‍ മസ്ഊദി

കാസറകോട്: അറബ് ലീഗ് സംവിധാനത്തിന് എന്നും പിന്തുണ നല്കിയ രാജ്യമാണ് ഇന്ത്യയെന്നും അടുത്ത അറബ് ലീഗ് ഉച്ചകോടി ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടക്കാന്‍ ആലോചിക്കുന്നതായും അറബ് ലീഗ് അംബാസഡര്‍ ഡോ. മാസിന്‍ നാഈഫ് അല്‍ മസ്ഊദി അഭിപ്രായപ്പെട്ടു.[www.malabarflash.com] 

ദേളി സഅദാബാദില്‍ ജാമിഅ സഅദിയ്യ 55ാം വാര്‍ഷിക സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ വെടി നിറുത്തലിന് ഇന്ത്യയുടെ ഇടപെടല്‍ ശുഭകരമാണ്. അറബ് ഭാഷയുടെ പ്രചാരണത്തിന് വികാസത്തിനും ജാമിഅ സഅദിയ്യ മികച്ച സേവനമാണ് നല്‍കി വരുന്നത് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന പണ്ഡിതര്‍ സേവന രംഗത്തും ഗവേഷണ മേഖലയിലും ശ്രദ്ധയൂന്നണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈവിധ്യ ഭാഷകളും സംസ്‌കാരങ്ങളും താലോലം പാടി ഒഴുകുന്ന ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് ജില്ലയുടെ വൈജ്ഞാനിക ഉദ്യാനമായി പരിലസിച്ചു വളരുന്ന ദേളി ജാമിഅ സഅദിയ്യയുടെ 55ാം വര്‍ഷിക സനദ് ദാന മഹാ സമ്മേളനത്തിന് പ്രൗഢ സമാപ്തി. സമ്മേളനത്തില്‍ 445 വിദ്യാര്‍ത്ഥികള്‍ക്ക് സഅദി ബിരുദവും 44 പേര്‍ക്ക് അഫ്സല്‍ സഅദി ബിരുദവും ഖുര്‍ആന്‍ മനപാഠമാക്കിയ 28 വിദ്യാര്‍ത്ഥികള്‍ക്ക് ഹാഫിള് ബിരുദവും നല്‍കി. 

സഅദിയ്യ വാര്‍ഷിക സമ്മേളനത്തിലേക്ക് വിവിധ നാടുകളില്‍ നിന്ന് കൂട്ടമായി എത്തിയ ആളുകള്‍ സഅദിയ്യയുടെ പ്രവര്‍ത്തനങ്ങളെ ഏറ്റുപാടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് നഗരിയിലെത്തിയത്.
വൈകുരേം 5 മണിക്ക് നടന്ന സനദ് ദാന സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ അറബ് ലീഗ് അംബാസഡര്‍ ഡോ. മാസിന്‍ നാഈഫ് അല്‍ മസ്ഊദി ഉദ്ഘാടനം ചെയ്തു. 

സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ നനദ് ദാനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപൂരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ശൈഖ് ഹൈസം ദാദ് അല്‍ കരീം, ഹബീബ് സാലിം ഇബ്‌നു ഉമര്‍ ഹഫീള് യമന്‍ മുഖ്യതിഥികളായി. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രസംഗവും. സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി അനുഗ്രഹ പ്രഭാഷണവും നടത്തി. പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പ്രഭാഷണം നടത്തി. പരിപാടിയില്‍ വ്യവസായ പ്രമുഖനും സുന്നി സ്ഥാപനങ്ങളുടെ സജീവ സഹകാരിയും ബനിയാസ് സ്പെയ്ക് ഗ്രൂപ്പ് ഫൗണ്ടര്‍ ചെയര്‍മാനുമായ സി പി അബ്ദുല്‍ റഹ്‌മാന്‍ ഹാജിയെ പരിപാടിയില്‍ ആദരിച്ചു.

കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, വി പി എം ഫൈസി വില്ല്യാപള്ളി, ഹസന്‍ മുസ്ലിയാര്‍ വയനാട്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, എം വി അബ്ദുല്‍ റഹ്‌മാന്‍ ബാഖവി, കെ കെ ഹുസൈന്‍ ബാഖവി, പ്രസംഗിച്ചു. സ്ഥാന വസ്ത്ര വിതരണം സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി നിര്‍വ്വഹിച്ചു.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍, സയ്യിദ് ശാഫി തങ്ങള്‍ വളപട്ടണം, സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മാട്ടൂല്‍, സയ്യിദ് ത്വാഹാ ബാഫഖി കൊയിലാണ്ടി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സ്വാലിഹ് സഅദി തളിപ്പറമ്പ്, മുസ്തഫ ദാരിമി കടാങ്കോട്, ബി എസ് അബ്ദുല്ല ഫൈസി, കല്ലട്ര മാഹിന്‍ ഹാജി, മഹ്‌മൂദ് ഹാജി ഉമ്മുല്‍ഖുവൈന്‍, ബാത്വിഷ സഖാഫി ആലപ്പുഴ, അബ്ദുറഷീദ് സഖാഫി സൈനി, ഹാഫിള് സുഫ്യാന്‍ സഖാഫി, യു ടി ഇഫ്തികാര്‍, ഇനായത്ത് അലി മാംഗ്ലൂര്‍, ഹനീഫ് ഹാജി ഉള്ളാള്‍ സംബന്ധിച്ചു.
കെപി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post