Top News

ഹജ്ജ് യാത്രികരുമായെത്തിയ സൗദി വിമാനത്തിന്റെ ചക്രത്തിൽ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

ലഖ്‌നൗ: ഹജ്ജ് യാത്രികരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന്‍റെ ചക്രത്തിന് തീപ്പിടിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഇറങ്ങുമ്പോഴാണ് ഇടതു ചക്രത്തില്‍നിന്ന് തീയും പുകയും ഉയർന്നത്. സാഹചര്യം മനസ്സിലാക്കിയ പൈലറ്റ് ഉടന്‍ വിമാനം നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ലഖ്‌നൗവിലെ ചൗധരി ചരണ്‍ സിങ് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴാണ് സംഭവം.[www.malabarflash.com]


242 ഹജ്ജ് തീര്‍ഥാടകരുമായി ജിദ്ദയില്‍നിന്നെത്തിയ സൗദി എയര്‍ലൈന്‍സ് എസ്.വി.-3112 വിമാനത്തില്‍നിന്നാണ് ലാന്‍ഡിങ്ങിനിടെ തീയുയര്‍ന്നത്. ഉടന്‍തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരമറിയിച്ചു. പിന്നാലെ അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഏകദേശം 20 മിനിറ്റ് നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്. രാവിലെ 6.30 ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം.

Post a Comment

Previous Post Next Post