Top News

അനസ്‌തേഷ്യ കൊടുത്ത് 7 മാസത്തോളമായി അബോധാവസ്ഥയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

ഉദുമ: അപ്പണ്ടീഷന്‍ സര്‍ജറിക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച്
ഗുരുതരാവസ്ഥയില്‍ 7 മാസത്തോളമായി അബോധാവസ്ഥയിലിരുന്ന പ്രവാസി യുവാവ് അവസാനം മരണത്തിന് കീഴടങ്ങി. ഉദുമ കുണ്ടടുക്കത്തെ പരേതനായ മാഹിനിന്റെ മകന്‍ അല്‍ത്താഫ് (31) ആണ് മംഗ്ളൂരുവിലെ ഏനപ്പോയ മെഡിക്കല്‍ കോളേജില്‍ വെച്ച് ബുധനാഴ്ച വൈകിട്ടോടെ മരിച്ചത്.[www.malabarflash.com]


ഗള്‍ഫിലായിരുന്ന അല്‍ത്താഫ് അപ്പണ്ടീഷന്‍ സര്‍ജറിക്കായി നാട്ടിലെത്തിയത്. കഴിഞ്ഞ ഏപ്രില്‍ 25 ന് ചെര്‍ക്കളയില്‍ പുതുതായി തുടങ്ങിയ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

പൂര്‍ണ്ണ ആരോഗ്യാവാനായിരുന്ന അല്‍ത്താഫ്. ഓപ്പറേഷന്‍ തീയേറററില്‍ വെച്ച് അനസ്തേഷ്യന്‍ നല്‍കിയതോടെയാണ് ഗുരുതരാവസ്ഥയില്‍ ആയത്. അലര്‍ജിക് റിയാക്ഷന്‍ സംഭവിച്ചത് കാരണം ബ്രയിനിലേക്കുള്ള ഓക്സിജന്‍ കിട്ടാത്ത ഹൈപോക്സിക് എന്‍സിലഫോപാതി സംഭവിച്ചതോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാററുകയായിരുന്നു.

അല്‍ത്താഫിനായി ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു കഴിഞ്ഞ ഏഴു മാസമായി.... എല്ലാവരുടെയും പ്രിയവപ്പെട്ട അല്‍ത്താവിന്റെ വിയോഗത്തില്‍ തേങ്ങുകയാണ് ഉദുമ.

മാംഗ്ളൂരു വിമാന അപകടത്തിലാണ് അല്‍ത്താഫിന്റെ പിതാവ് മാഹിന്‍ മരണപ്പെട്ടത്. ഈ ദുരന്തത്തില്‍ നിന്നും കുടുംബം കരകയറുന്നതിനിടയിലാണ് കുടുംബത്തിന്റെയും കൂട്ടുകാരുടെയും പ്രിയപ്പെ അല്‍ത്താഫും യാത്രയായത്.

രാത്രി 12 മണിയോടെ കുണ്ടടുക്കത്തെ വീട്ടിലെത്തിച്ച മൃതദേഹം കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. വ്യാഴാ്ച രാവിലെ 8 മണിക്ക് ഉദുമ ടൗണ്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കം.

ബീഫാത്തിയാണ് മതാവ്.
ഭാര്യ: നജില, മക്കള്‍: മറിയം നസ് വ, ഹെല്‍മ നസിയ
സഹോദരങ്ങള്‍: ഇര്‍ഷാദ് (അധ്യാപകന്‍, തച്ചങ്ങാട് ഗവ.ഹൈസ്‌കൂള്‍), ഹസീന, ഷുഹൈല


അപ്പണ്ടീഷന്‍ സര്‍ജറിക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി യുവാവ് 50 ദിവസത്തിലധികമായി അബോധാവസ്ഥയില്‍, ചെര്‍ക്കളയിലെ ആശുപത്രിക്കെതിരെ കുടുംബം നിയമനടപടിക്ക്‌

Post a Comment

Previous Post Next Post