Top News

ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് പിന്നാലെ 26 കാരിയായ പ്രശസ്ത വ്ലോഗര്‍ മരിച്ചു; നെഞ്ച്പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്

ലാഹോർ: പ്രശസ്ത പാക്കിസ്ഥാനി വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടിക് ടോക് താരവുമായ പ്യാരി മറിയം (26) അന്തരിച്ചു. ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിന് പിന്നാലെയുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് മരിച്ചത്. ഡിസംബർ 4ന് ലാഹോറിൽ വച്ചായിരുന്നു മരണം.[www.malabarflash.com]


പ്യാരി മറിയത്തിന്റെ വിയോഗവാർത്ത ഭർത്താവ് അഹ്സാൻ അലി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. 'പ്രിയപ്പെട്ട മറിയം നമ്മെ വിട്ടുപിരിഞ്ഞു. ബഹുമാനത്തിന്റെ നാഥനായ അല്ലാഹു അവൾക്ക് മാപ്പ് നൽകാനും പദവികൾ ഉയർത്താനും എല്ലാവരും പ്രാർഥിക്കണമെന്ന് അഭ്യർഥിക്കുന്നു' - ഭാര്യയുടെ രണ്ട് ചിത്രങ്ങളും അഹ്സാൻ ഇതിനോടൊപ്പം പങ്കുവച്ചിരുന്നു. ഒന്നിൽ പുഞ്ചിരിക്കുന്ന മറിയത്തെ കാണാം, മറ്റൊന്നിൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന ചിത്രമാണ്.

ഇരട്ടക്കുട്ടികളുടെ ചിത്രം പങ്കുവച്ചുകൊണ്ട് അഹ്സാൻ മറ്റൊരു പോസ്റ്റും പങ്കുവച്ചു. 'അൽഹംദുലില്ലാഹ്, രണ്ട് കുഞ്ഞുങ്ങളും പൂർണമായും സുരക്ഷിതരാണ്. ദയവായി തെറ്റായ കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിർത്തുക, ഞങ്ങളുടെ പ്രിയപ്പെട്ട മറിയത്തിന് വേണ്ടി പ്രാർഥിക്കുക' - കുട്ടികളുടെ മുഖം മറച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ച് അഹ്സാൻ കുറിച്ചു.

ലളിതവും സൗമ്യമായ സംസാരശൈലിയും കുടുംബ–സൗഹൃദ ഉള്ളടക്കങ്ങളിലൂടെയുമാണ് പ്യാരി മറിയം സമൂഹമാധ്യമത്തിൽ പ്രശസ്തയായത്. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും അവർക്ക് വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ 1.4 ലക്ഷം ഫോളോവേഴ്സും ടിക് ടോക്കിൽ രണ്ട് ദശലക്ഷം ഫോളോവേഴ്സും മറിയത്തിനുണ്ടായിരുന്നു. ഗർഭകാലത്തെ സന്തോഷവും വിശേഷങ്ങളുമെല്ലാം മറിയം ആരാധകരുമായി പങ്കുവച്ചിരുന്നു

Post a Comment

Previous Post Next Post