Top News

ബദിയടുക്കയിൽ കാറിടിച്ച് ഒൻപതുവയസ്സുകാരന് ദാരുണാന്ത്യം; അപകടം മാതാവിന്റെ കൺമുന്നിൽ

Shakeer

ബദിയടുക്ക: റോഡരികിൽ മാതാവിനൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്ന ഒൻപതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. കൊല്ലങ്കാന ഏവിഞ്ചയിലെ സാദിഖ്–ഷംസീന ദമ്പതികളുടെ മകൻ ഷക്കീർ (9) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കൊല്ലങ്കാനയിലായിരുന്നു നാടിനെ നടുക്കിയ ഈ അപകടം.

മാതാവ് ഷംസീനയോടൊപ്പം കാസർകോട് ഭാഗത്തേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു ഷക്കീർ. ഈ സമയം അമിതവേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഷക്കീറിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.

കിളിങ്കാർ എം.സി.ആർ.സി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ഷക്കീർ. ഷാമിൽ, ഷാഹിർ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

9-Year-Old Boy Killed in Tragic Car Accident in Badiyadka

  • Incident: A nine-year-old boy named Shakir died after being hit by a speeding car at Kollankana, Badiyadka.

  • Context: The accident occurred on Saturday morning around 11:00 AM while the boy was waiting for a bus to Kasaragod along with his mother, Shamseena.

  • Details: A speeding car reportedly lost control and struck the child right in front of his mother. Although he was rushed to a private hospital in Kasaragod by locals, he was declared brought dead.

  • Victim: Shakir was a Class 4 student at MCRC School, Kilingar. He is the son of Sadiq and Shamseena, residents of Avinja, Kollankana.

  • Action: Badiyadka police have registered a case and initiated an investigation into the incident.

Post a Comment

Previous Post Next Post