Top News

മുത്ത് നബി മെഗാ ക്വിസ്; മികച്ച നേട്ടവുമായി മുഹിമ്മാത്ത് വിദ്യാർത്ഥികൾ

എറണാകുളം: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മുത്ത് നബി മെഗാ ക്വിസ്' ഗ്രാൻഡ് ഫിനാലെയിൽ മികച്ച നേട്ടവുമായി മുഹിമ്മാത്ത് വിദ്യാർത്ഥികൾ. എറണാകുളത്ത് വെച്ച് നടന്ന മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. മത്സരത്തിൽ കാസർഗോഡിന് അഭിമാനകരമായി മുഹിമ്മാത്ത് ഖുർആൻ അക്കാദമിയിൽ പഠനം നടത്തിവരുന്ന മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് എം, അബ്ദുൽ ഹിഷാം, മുഹമ്മദ് ശുഹൈബ്, മുഹമ്മദ് യാസിർ, മുഹമ്മദ് ഹസീബ്, മുഹമ്മദ് സഖീഫ് എന്നിവർ വിവിധ വിഭാഗങ്ങളിലായി രണ്ടാം സ്ഥാനം നേടി. മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ സ്ഥാപന ഭാരവാഹികളും അധ്യാപകരും അഭിനന്ദിച്ചു.

പ്രവാചകർ മുഹമ്മദ് നബി (സ)യുടെ ജീവിതവും ചരിത്രവും ആസ്പദമാക്കി നടത്തിയ മെഗാ ക്വിസ് കാണികൾക്കും വലിയ വിജ്ഞാനാനുഭവമായി മാറി. സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് ഹാഷിം തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ ഹിമമി തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം എസ് വൈ എസ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ എസ് എം ഷാജഹാൻ സഖാഫി, കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എം പി അബ്ദുൽ ജബ്ബാർ സഖാഫി, വൈസ് പ്രസിഡന്റ് സി എ ഹൈദ്രോസ് ഹാജി, എസ് വൈ എസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി വി കെ ജലാൽ, എസ് എം എ ജില്ലാ ഫിനാൻസ് സെക്രട്ടറി ഡോ. എ ബി അലിയാർ ചേർന്ന് നിർവഹിച്ചു. എസ് എസ് എഫ് കേരള സെക്രട്ടറി ഫാരീസ് റഹ്മാൻ സ്വാഗതവും എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഹിജാസ് നന്ദിയും പറഞ്ഞു.   
Uploaded Image

Post a Comment

Previous Post Next Post