വിഷ്ണു അരവിന്ദിന്റെ സംവിധാനത്തില്‍ ഷറഫുദീന്‍ നായകനാകുന്ന ഫാമിലി റൊമാന്റിക് കോമഡി ചിത്രം 'മധുവിധു'വിന്റെ ട്രെയിലര്‍ പുറത്ത്. തിരുവനന്തപുരം ലുലു മാളില്‍ വെച്ചാണ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നത്. ചിത്രം ഏപ്രില്‍ 23 ന് തിയറ്ററുകളിലെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റര്‍ടൈനറാണ് ചിത്രം. ബാബുവേട്ടന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശാന്തകുമാര്‍-മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാണം.
ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഫാമിലി കോമഡി എന്റര്‍ടൈനര്‍ ആകും സിനിമയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അഞ്ച് ആണുങ്ങള്‍ മാത്രമുള്ള ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രണയവും ഒപ്പം പൊട്ടിച്ചിരിയും ഉള്‍പ്പെടുത്തി ഒരുക്കിയ ഒരു പക്കാ ഫാമിലിപാക്ക് എന്റെര്‍ടൈനെര്‍ ആണ് ചിത്രം എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തില്‍ നായികയാകുന്നത് ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ ആണ്. കല്യാണി പണിക്കര്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'മധുവിധു'. ചിത്രത്തിലെ ആദ്യ ഗാനമായ 'മെല്ലവേ മെല്ലവേ' ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാര്‍, ശ്രീജയ, അമല്‍ ജോസ്, സഞ്ജു മധു, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഷൈലോക്കിന് ശേഷം ബിബിന്‍ മോഹനും, മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയ് വിഷ്ണുവും ചേര്‍ന്ന് രചിച്ച ചിത്രമാണ് മധുവിധു. ഏറെ പ്രശംസ നേടിയ 'പൊന്മാന്‍', 'സര്‍ക്കീട്ട്', 'ഗഗനചാരി' തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിര്‍മാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്.
ഛായാഗ്രഹണം -വിശ്വജിത് ഒടുക്കത്തില്‍, സംഗീതം - ഹിഷാം അബ്ദുള്‍ വഹാബ്, പോസ്റ്റ് പ്രൊഡക്ഷന്‍ -സൂപ്പര്‍വൈസര്‍ ആന്‍ഡ് എഡിറ്റര്‍- ക്രിസ്റ്റി സെബാസ്ട്യന്‍, പ്രൊജക്റ്റ് ഡിസൈനര്‍ രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം ഔസേപ്പ് ജോണ്‍, കോസ്റ്റ്യൂം ഡിസൈനര്‍ ദിവ്യ ജോര്‍ജ്, മേക്കപ്പ് ജിതേഷ് പൊയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം റിഷ്ദാന്‍ അബ്ദുള്‍ റഷീദ്, വിഎഫ്എക്‌സ്- നോക്ക്‌റ്റേണല്‍ ഒക്‌റ്റേവ്, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ആരോമല്‍, പി.ആര്‍.ഒ- ശബരി. മാര്‍ക്കറ്റിങ് ബ്രിങ്‌ഫോര്‍ത്ത്.
Summary
The trailer for the upcoming Malayalam family-romantic comedy ‘Madhuwidhu’ has been released. Directed by Vishnu Aravind and produced by Ajith Vinayaka Films, the movie stars Sharafudheen in the lead role.
Key Highlights:
The Plot: The story revolves around a wedding and a unique household consisting of five men. The trailer promises a "pakkah" family entertainer filled with humor and romance.
Debut: Kalyani Panicker, daughter of veteran actress Bindu Panicker, makes her acting debut as the female lead.
Cast & Crew: The film features an ensemble cast including Jagadish, Sai Kumar, and Azees Nedumangad. The music is composed by Hesham Abdul Wahab.
Release Date: The movie is scheduled for a theatrical release on April 23.


Post a Comment