NEWS UPDATE

6/recent/ticker-posts

ബേക്കലിൽ കഞ്ചാവ് വേട്ട; രണ്ടുയുവാക്കള്‍ പിടിയില്‍

ഉദുമ: വാഹനത്തിൽ കടത്തുകയായിരുന്ന ആറു കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കളെ ബേക്കൽ പോലീസ് അറസ്റ്റു ചെയ്ത . കാഞ്ഞങ്ങാട് ആവിക്കരയിലെ കെ. ആഷിഖ് (24) കാഞ്ഞങ്ങാട് പഴയ കടപ്പുറo കല്ലൂരാവിയിലെ അഷ്ക്കര്‍ അലി (26) എന്നിവരെയാണ് ബേക്കൽ എസ്.ഐ. പി.അജിത്ത് കുമാറും സംഘവും പിടികൂടിയത്.[www.malabarflash.com]

ബുധനാഴ്ച്  ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.ലോക്ക്ഡൗണിന്റെ ഭാഗമായി ബേക്കൽ കവലയിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ ഉപ്പള ഭാഗത്ത് നിന്നു വന്ന ഓട്ടോ പിക്കപ്പ് വാനിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. രണ്ടു കിലോ വീതമുള്ള മൂന്ന് കെട്ടുകളാക്കിയാണ് കടത്തിയത്.

ബ്രൗൺ നിറത്തിലുള്ള കടലാസ്സിൽ ഭംഗിയായി പൊതിഞ്ഞ രണ്ടു കിലോയുടെ ഒരു പായ്ക്കറ്റ് ഡ്രൈവറുടെ സീറ്റിന് പിറകിലും രണ്ടെണ്ണം സീറ്റിനടിയിലുമാണ് സൂക്ഷിച്ചിരുന്നത്. ഒരു കെട്ട് പൊട്ടിച്ചിരുന്നു. ഈ പൊതിയില്‍ നിന്നും കഞ്ചാവ് ആർക്കോ കൈമാറാന്‍ പൊട്ടിച്ചതാകമെന്നാണ് പോലീസിന്റെ നിഗമനം. വാഹന പരിശോധനക്കിടയിൽ മണം കിട്ടിയതോടെ പോലീസ് സംഘം സൂക്ഷ്മമായി തിരയുകയും കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു.

നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്ക് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കിലോ കണക്കിന് കഞ്ചാവ് പിടികൂടിയ വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരൻ, ബേക്കൽ സി.ഐ. പി.നാരായണൻ എന്നിവർ ബേക്കലിലെത്തി പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു. 

എസ്.ഐക്ക് പുറമെ സി.പി.ഒ.മാരായ പ്രകാശൻ, പ്രജിത്ത്, രഞ്ജിത്ത്
ഡ്രൈവർ ജയേഷ്, ബേക്കൽ കവലയിലെ പോലീസ് പരിശോധനാ കേന്ദ്രത്തിലുണ്ടായ കെ.എ.പി. സംഘവും കഞ്ചാവ് പിടിക്കാൻ ഉണ്ടായിരുന്നു.

Post a Comment

0 Comments