NEWS UPDATE

6/recent/ticker-posts

സംസ്​ഥാനത്ത്​ വ്യാഴാഴ്​ച മുതൽ മാസ്​ക്​ നിർബന്ധം; ലംഘിച്ചാൽ 200 രൂപ പിഴ

തിരുവനന്തപുരം: സംസ്​ഥാനത്ത് വ്യാഴാഴ്ച മുതൽ പൊതുസ്​ഥലങ്ങളിലും ജോലിസ്​ഥലങ്ങളിലും മാസ്​ക് നിർബന്ധമാക്കി. നിർദേശം ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം പെറ്റിക്കേസ്​ ചാർജ്​ ചെയ്യും.[www.malabarflash.com]

200 രൂപയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ ഈടാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

തുണികൊണ്ടുള്ള മാസ്​ക്, തോർത്ത്, കർച്ചീഫ് എന്നിവയും ഉപയോഗിക്കാം.

Post a Comment

0 Comments