കഴിഞ്ഞ മാസം നടന്ന വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ് 2026-ൽ (WWDC 2026) പ്രഖ്യാപിച്ച ഐഒഎസ് 27-ൻ്റെ (iOS 27) പബ്ലിക് ബീറ്റ പതിപ്പ് ആപ്പിൾ ഉപയോക്താക്കൾക്കായി പുറത്തിറക്കി.[www.malabarflash.com]
ഈ വർഷം സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ സീരീസിനൊപ്പം ഐഒഎസ് 27 ഔദ്യോഗികമായി പുറത്തിറങ്ങും. അതിനുമുമ്പ് തന്നെ ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ മികച്ച ഫീച്ചറുകൾ പരീക്ഷിക്കാൻ പബ്ലിക് ബീറ്റയിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും.
എഐ അസിസ്റ്റൻ്റുകളായ ചാറ്റ്ജിപിടിയോടും ജെമിനിയോടും മത്സരിക്കാനായി, തങ്ങളുടെ വോയ്‌സ് അസിസ്റ്റൻ്റായ സിരിയെ പൂർണ്ണമായും മാറ്റിയെഴുതിയിരിക്കുകയാണ് ആപ്പിൾ. ഗൂഗിളിൻ്റെ ജെമിനി എഐ (Gemini AI) മോഡലുകളിൽ പ്രവർത്തിക്കുന്ന പുതിയ സിരി, ഇപ്പോൾ 'സിരി എഐ' എന്ന പേരിലാണ് അറിയപ്പെടുന്നത്, കൂടാതെ ഇതിനായി ഒരു പ്രത്യേക ആപ്പും ആപ്പിൾ നൽകുന്നുണ്ട്.
തുടർച്ചയായ സംഭാഷണങ്ങൾ നടത്താനും മെയിൽ, മെസ്സേജ്, നോട്ട്സ്, കലണ്ടർ തുടങ്ങിയ വിവിധ ആപ്പുകളിൽനിന്നുള്ള വിവരങ്ങൾ പരിശോധിക്കാനും സിരി എഐയ്ക്ക് സാധിക്കും. കൂടാതെ, ആപ്പുകൾക്കുള്ളിൽ പ്രവർത്തിക്കാനും സ്ക്രീനിൽ കാണുന്ന കാര്യങ്ങളോട് പ്രതികരിക്കാനും പുതിയ സിരിക്ക് കഴിയും. സിരിയുടെ സംസാരരീതിയും വേഗവും ഉപയോക്താക്കൾക്ക് താല്പര്യമുള്ള രീതിയിൽ മാറ്റാനും സാധിക്കും. എന്നാൽ, ഈ എഐ ഫീച്ചർ ഉപയോഗിക്കാൻ ഐഫോൺ 15 പ്രോയോ അതിനു മുകളിലുള്ള മോഡലുകളോ ആവശ്യമാണ്. നിലവിൽ ചില ഇംഗ്ലീഷ് വകഭേദങ്ങളിൽ മാത്രമാണ് ഇത് ലഭ്യമാകുക.
സിരിക്ക് പുറമെ മറ്റ് പല ആപ്പുകളിലും ആപ്പിൾ എഐ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്:
ഫോട്ടോസ്: ചിത്രങ്ങളിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കാൻ 'ക്ലീൻ അപ്പ്' (Clean Up) ടൂളും, എഐ ഉപയോഗിച്ച് ചിത്രങ്ങൾ വലുതാക്കാൻ സഹായിക്കുന്ന 'എക്സ്റ്റൻഡ്' ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.
സഫാരി ബ്രൗസർ: വിഷയങ്ങൾക്കനുസരിച്ച് ടാബുകൾ ക്രമീകരിക്കാനും നാച്ചുറൽ ലാംഗ്വേജ് പ്രോംപ്റ്റുകൾ വഴി എക്സ്റ്റൻഷനുകൾ ഉണ്ടാക്കാനും സാധിക്കും.
പാസ്‌വേഡുകൾ: ദുർബലമായതോ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുള്ളതോ ആയ പാസ്‌വേഡുകൾ പാസ്‌വേഡ് ആപ്പ് തനിയെ മാറ്റി നൽകും.
കലണ്ടറിൽ പുതിയ ഇവന്റുകൾ ഉണ്ടാക്കാനും, സിരിയുടെ സഹായത്തോടെ എഴുതാനും സ്പെല്ലിംഗും ഗ്രാമറും തിരുത്താനും ഐഒഎസ് 27-ൽ സാധിക്കും.
ഐഒഎസ് 27-ൽ ആപ്പുകൾ 30% വേഗത്തിൽ തുറക്കുമെന്നും എയർഡ്രോപ്പ് വഴിയുള്ള ഫയൽ കൈമാറ്റം 80% വരെ വേഗത്തിലാകുമെന്നും ആപ്പിൾ അവകാശപ്പെടുന്നു. ഇതിനുപുറമെ, ലിക്വിഡ് ഗ്ലാസ്സിൻ്റെ (Liquid Glass) രൂപമാറ്റം വരുത്താനുള്ള സ്ലൈഡർ, കുട്ടികളുടെ സുരക്ഷയ്ക്കായുള്ള പുതിയ സ്ക്രീൻ ടൈം ഡാഷ്‌ബോർഡ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ ഉള്ളതുപോലെ സിസ്റ്റം വോളിയത്തിൽനിന്നു വ്യത്യസ്തമായി അലാറം വോളിയം മാറ്റാനുള്ള സൗകര്യവും പുതിയ പതിപ്പിൽ നൽകിയിട്ടുണ്ട്. എയർപോഡ്സിനായുള്ള കസ്റ്റം ഇക്വലൈസറാണ് മറ്റൊരു പ്രത്യേകത.
ഐഒഎസ് 26 സപ്പോർട്ട് ചെയ്യുന്ന എല്ലാ ഫോണുകളിലും (ഐഫോൺ 11, അതിനു മുകളിലുമുള്ളവ, ഐഫോൺ എസ്ഇ 2nd Gen+) ഐഒഎസ് 27 ബീറ്റ ഇൻസ്റ്റാൾ ചെയ്യാം. സഫാരി ബ്രൗസറിൽ ആപ്പിളിൻ്റെ ബീറ്റ വെബ്സൈറ്റ് സന്ദർശിച്ച് ആപ്പിൾ അക്കൗണ്ട് വഴി രജിസ്റ്റർ ചെയ്ത ശേഷം ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഇതൊരു ബീറ്റാ പതിപ്പായതിനാൽ ചില ബഗ്ഗുകളും ബാറ്ററി പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപ് ഐക്ലൗഡിലോ കമ്പ്യൂട്ടറിലോ ബാക്കപ്പ് എടുക്കാൻ ആപ്പിൾ പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്.
ഐഒഎസ് 27-ന് ഒപ്പം തന്നെ ഐപാഡ് ഒഎസ് 27, മാക് ഒഎസ് 27 ഗോൾഡൻ ഗേറ്റ് , വാച്ച് ഒഎസ് 27 എന്നിവയുടെ പബ്ലിക് ബീറ്റ പതിപ്പുകളും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്.

Post a Comment