കാസർകോട് : ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.[www.malabarflash.com]
മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കാസർകോട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇസ്മത്ത്, ഇസ്ലം എന്നിവർ സഹോദരങ്ങളാണ്.
ബേഡകം തലേക്കുന്ന് സ്വദേശികളായ അഷ്റഫ് സഖാഫി-ബുഷ്റ ദമ്പതികളുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്.
ചൊവാഴ്ച്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് പ്രവേശിപ്പിച്ച ശേഷം ശസ്ത്രക്രിയ പൂർത്തിയായെങ്കിലും കുഞ്ഞിന്റെ പൾസ് ക്രമാതീതമായി കുറഞ്ഞതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് നടത്തിയ ചികിത്സ ഫലിക്കാതെ ഉച്ചയ്ക്ക് 12 മണിയോടെ മരണം സ്ഥിരീകരിച്ചു.

Post a Comment