Top News

ആത്മസംസ്കരണത്തിന്റെ സന്ദേശം പകർന്ന് എസ്.വൈ.എസ് പള്ളങ്കോട് സർക്കിൾ തസ്കിയ സമ്മേളനം സമാപിച്ചു

Uploaded Image
പള്ളങ്കോട്: പ്രവർത്തകർക്ക് ആത്മസംസ്കരണത്തിന്റെയും ആത്മീയ ഉണർവിന്റെയും സന്ദേശം പകർന്നുനൽകി എസ്.വൈ.എസ് പള്ളങ്കോട് സർക്കിൾ സംഘടിപ്പിച്ച തസ്കിയ സമ്മേളനം സമാപിച്ചു.

വ്യക്തിജീവിതത്തിൽ ആത്മീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെയും സ്വഭാവശുദ്ധീകരണത്തിലൂടെ മാതൃകാപരമായ പ്രവർത്തകരായി മാറേണ്ടതിന്റെയും പ്രാധാന്യം സമ്മേളനം ഓർമിപ്പിച്ചു.
സംഘടനാ പ്രവർത്തനങ്ങളിൽ ആത്മാർഥതയും സാമൂഹിക സേവനങ്ങളിൽ ഉത്തരവാദിത്തബോധവും വളർത്തിയെടുക്കുന്നതിനുള്ള ആഹ്വാനവും സമ്മേളനം നൽകി.

സർക്കിൾ പ്രസിഡന്റ് ഹനീഫ് ഹാജി അധ്യക്ഷതയിൽ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. അഷ്റഫ് ജൗഹരി എരുമാട് മുഖ്യപ്രഭാഷണം നടത്തി. 

ഇബ്രാഹിം സഅദി പള്ളത്തൂർ മഹ്ളറത്തുൽ ബദരിയക്ക് നേതൃത്വം നൽകി.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

സൂഫി മദനി, അബ്ദുൽ റസാഖ് സഖാഫി , അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, അബ്ദുൽ നാസർ ഹാജി പി.എം, പി.എസ്. അബ്ദുല്ല ഹാജി, യൂസുഫ് ഹാജി, കുഞ്ഞിപ്പ ഹാജി, അബ്ദുല്ല പരപ്പ, റാഷിദ് ഹിമമി പള്ളത്തൂർ, റഷീദ് പള്ളങ്കോട്, ഇബ്രാഹിം നഈമി, അബ്ദുറഹ്മാൻ ഹനീഫി, മൊയ്തീൻ ഹസൻ, റാഷിദ് പള്ളത്തൂർ സംബന്ധിച്ചു. 

അബ്ദുൽ കരീം ജൗഹരി സ്വാഗതവും  സലാം ഹാജി ബദന നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post