Top News

പോപ്പുലർ ഫ്രണ്ട്​ മുൻ ചെയർമാൻ കെ.എം. ശരീഫ്​ അന്തരിച്ചു

മംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ്​ ഇന്ത്യ​ മുന്‍ ചെയര്‍മാനും എൻ.ഇ.സി അംഗവുമായ കെ.എം. ശരീഫ് അന്തരിച്ചു. 56 വയസ്സായിരുന്നു. രോഗബാധിതനായതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.[www.malabarflash.com]


കഴിഞ്ഞ ദിവസം അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെന്ലേ‍റിറ്ററിലേക്ക് മാറ്റിയിരുന്നു. 

മംഗളൂരു ബണ്ട്വാൾ ബി.സി.റോഡ് സ്വദേശിയായ ശരീഫ് 1964 സെപ്റ്റംബറിലാണ് ജനിച്ചത്. മംഗളൂരു ഗവ. കോളജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം നേടുകയും അഞ്ചു വർഷം ഉന്നത മതപഠനം നടത്തുകയും ചെയ്ത ശരീഫ് അഞ്ചുവർഷം ദുബൈയിൽ ജോലിചെയ്തിരുന്നു. തുടർന്ന് മംഗളൂരുവിൽ വ്യാപാരിയായി.

കർണാടക ഫോറം ഫോർ ഡിഗ്നിറ്റി സ്ഥാപക പ്രസിഡന്‍റാണ്​. പോപ്പുലർ ഫ്രണ്ട് വൈസ് ചെയർമാനും ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ച ശേഷം 2014 ഡിസംബറിൽ മലപ്പുറം ജില്ലയിലെ പുത്തനത്താണിയിൽ നടന്ന കൗൺസിലിലാണ് ദേശീയ ചെയർമാനായി തെരഞ്ഞെടുത്തത്. "പ്രസ്തുത"കന്നട മാഗസിൻ എഡിറ്ററായിരുന്നു.

Post a Comment

Previous Post Next Post