Top News

നാഡീജ്യോതിഷത്തിന്റെ മറവിൽ പീഡനം; 'ജ്യോതിഷി' പിടിയിൽ

ആറ്റിങ്ങല്‍: നാഡീജ്യോതിഷത്തിന്റെ മറവില്‍ ലൈംഗിക പീഡനം നടത്തിയ കേസിൽ പ്രതി പിടിയില്‍. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് സാന്ത്വനം വീട്ടില്‍ മനു എന്ന മിഥുനാണ്​ (30) പിടിയിലായത്. വീട്ടില്‍ മഠം സ്ഥാപിച്ച് ഇവിടം കേന്ദ്രീകരിച്ച് പൂജകളും നാഡീജ്യോതിഷവും നടത്തി വരികയായിരുന്നു.[www.malabarflash.com]

കഴിഞ്ഞദിവസം മഠത്തില്‍ നാഡീജ്യോതിഷം നോക്കാനെത്തിയ ഭര്‍തൃമതിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും രതിവൈകൃതങ്ങള്‍ക്ക് വിധേയയാക്കുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ  നിർദേശാനുസരണം എസ്.എച്ച്.ഒ എസ്. ഷാജി, എസ്‌.ഐ സനൂജ്, എ.എസ്.ഐ സലിം, ജയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post