Top News

കേരളത്തിലെ സ്വർണ്ണ വിപണിയിൽ അപ്രതീക്ഷിത മാറ്റം; വില കുറഞ്ഞു

  •  22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 275 രൂപയുടെ കുറവുണ്ടായി. 
  • 22 കാരറ്റ് സ്വർണം പവന് 72120 രൂപയിൽ വ്യാപാരം നടക്കുന്നു. 
  • 18 കാരറ്റ് സ്വർണവിലയിൽ വ്യാപാരികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ. 
  • വെള്ളിയുടെ വിലയിൽ മാറ്റമില്ല; ഒരു ഗ്രാം 109 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ചൊവ്വാഴ്ച (22.04.2025) കൂടിയത് അതേപടി ഏപ്രില്‍ 23-ന് ബുധനാഴ്ച കുറഞ്ഞിട്ടുണ്ട്. ഉയർന്ന വിലയിൽ ലാഭം എടുക്കൽ നടന്നതാണ് വില കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. താരിഫ് റേറ്റിൽ ചെറിയ അയവുകൾ വരുത്താനുള്ള ചർച്ചകൾ തുടരുന്നതും വില കുറയാൻ കാരണമായി. (malabarflash.com)


ഇരു വിഭാഗം സംഘടനകളും സ്വര്‍ണവില കുറച്ചു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 275 രൂപയും പവന് 2200 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 9015 രൂപയിലും പവന് 72120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഏപ്രില്‍ 22-ന് ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9290 രൂപയും പവന് 74320 രൂപയുമായിരുന്നു. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിന് രണ്ട് വിഭാഗങ്ങള്‍ക്കും വ്യത്യസ്ത നിരക്കുകളാണ്. 

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗം ഏപ്രില്‍ 23-ന് 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 240 രൂപ കുറച്ച് 7410 രൂപയിലും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1920 രൂപ കുറച്ച് 59280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

എന്നാല്‍, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗം ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 225 രൂപ കുറച്ച് 7465 രൂപയിലും പവന് 1800 രൂപ കുറച്ച് 59720 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.  കഴിഞ്ഞ ദിവസം തിങ്കളാഴ്ച (21.04.2025) വന്‍ വര്‍ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ സ്വര്‍ണ്ണത്തിന്റെ വില നിര്‍ണയത്തിലുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. അതേസമയം, വെള്ളിയുടെ വിലയില്‍ ഇരു കൂട്ടര്‍ക്കും ഭിന്നാഭിപ്രായമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്. 

Post a Comment

Previous Post Next Post