NEWS UPDATE

6/recent/ticker-posts

ഇന്‍സ്റ്റഗ്രാം റീല്‍ എടുക്കുന്നതിനിടെ 16കാരന്‍ ട്രെയിനിടിച്ച് മരിച്ചു

ലക്‌നോ: ഇന്‍സ്റ്റഗ്രാം റീല്‍ എടുക്കുന്നതിനിടെ പതിനാറുകാരന്‍ ട്രെയിനിടിച്ച് മരിച്ചു. ഫര്‍ഹാന്‍ ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. ഫര്‍ഹാന്റെ സുഹൃത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തവേയാണ് അപകടമുണ്ടായത്. തുടര്‍ന്ന് ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.[www.malabarflash.com]


ഉത്തര്‍പ്രദേശിലെ ജഹാംഗിരാബാദിലെ തേരാ ദൗലത്പൂരില്‍ താമസിക്കുന്ന ഫര്‍ഹാന്‍ സുഹൃത്തുക്കളായ ഷുഐബ്, നാദിര്‍, സമീര്‍ എന്നിവരോടൊപ്പം സമീപത്തുള്ള ഒരു ഘോഷയാത്ര കാണാന്‍ പോകുന്ന സമയത്താണ് അപകടം.

ട്രാക്കില്‍ നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വേഗത്തില്‍ വന്ന ട്രെയിന്‍ ഫര്‍ഹാനെ ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments