NEWS UPDATE

6/recent/ticker-posts

പെരിയ ഗവ: എല്‍ പി സ്‌ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി ദ്വിദിന പഠനോപകരണ ശില്‍പശാല ആരംഭിച്ചു

പെരിയ : ആഹ്ളാദകരമായ പ്രീ-സ്‌ക്കൂള്‍ അനുഭവം പ്രദാനം ചെയ്തു കൊണ്ട് പെരിയ ഗവ: എല്‍ പി സ്‌ക്കൂളില്‍ ആരംഭിക്കുന്ന മോഡല്‍ പ്രീ- സ്‌ക്കൂളിലേക്കാവശ്യമായ ദ്വിദിന പഠനോപകരണ ശില്‍പശാല പെരിയ ഗവ: എല്‍ പി സ്‌ക്കൂളില്‍ ആരംഭിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ ടി രാമകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്‌ക്കൂളിലെ എല്‍എസ്എസ് വിജയിച്ച 20 കുട്ടികളെ ബേക്കല്‍ എ. ഇ ഒ കെ. ശ്രീധരന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. എസ്എസ്‌കെ ജില്ലാ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് കെ.പി മോഡല്‍ പ്രീ സ്‌ക്കൂള്‍ പ്രോജക്ട് പദ്ധതി വിശദീകരണം നടത്തി. 

ബേക്കല്‍ ബി ആര്‍ സി ബ്ലോക്ക് പ്രോജക്റ്റ് കോ-ഓഡിനേറ്റര്‍ കെ എം ദിലീപ് കുമാര്‍, സ്‌കൂള്‍ നിര്‍വ്വഹണ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം കുമാരന്‍, വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ്, പി.ടി എ പ്രസിഡണ്ട് ജോര്‍ജ് ജേക്കബ്, മദര്‍ പി.ടി എ പ്രസിഡണ്ട് കെ രഞ്ജിനി എന്നിവര്‍ സംസാരിച്ചു. സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ കെ.വി ദാമോദരന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ബീന എ നന്ദിയും പറഞ്ഞു. 

സമഗ്ര ശിക്ഷാ കേരള കാസറകോട്ടെ തിരഞ്ഞെടുത്ത സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ ദ്വിദിന ശില്‍പശാലയില്‍ സ്‌ക്കൂളിലേക്കാവശ്യമായ പഠനോപകരണങ്ങള്‍ നിര്‍മ്മിക്കും. ഇത്തവണ രണ്ട് സ്‌കൂളുകളേയാണ് ജില്ലയില്‍ മാതൃക സ്‌കൂളായി തെരെഞ്ഞെടുത്തിരിക്കുന്നത് അതില്‍ ഒരു സ്‌കൂളാണ് പെരിയ ഗവ: എല്‍ പി സ്‌കൂള്‍. 

അധ്യാപക അവാര്‍ഡ് നേതാവ് പ്രകാശന്‍ മാസ്റ്റര്‍, സ്വപ്ന ടീച്ചര്‍, പരിശീലകരായ രാജഗോപാലന്‍, സനില്‍കുമാര്‍ വെള്ളുവ എന്നിവരാണ് പഠനോപകരണ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്.

Post a Comment

0 Comments