കാസർകോട്: കുമ്പള ശാന്തിപ്പളത്ത് കാറും ബസും തമ്മിൽ ഉണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന നാല് പേരും ബസിലുണ്ടായിരുന്ന എട്ട് പേരുമാണ് പരിക്കേറ്റത്.
ബദിയടുക്ക സ്വദേശികളായ മാലിക്, താജിദ്, കബീര്‍, സിദാന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നവർ. ഇവരിൽ സിദാന്റെ ആരോഗ്യനില ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പേരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിൽ യാത്ര ചെയ്തിരുന്ന കാസർകോട് വിൻടെച്ച് ആശുപത്രിയിലെ ഡോ. മുസ്‌ക്കാൻ, കഞ്ചിക്കട്ട സ്വദേശിനി സുജാത (40), സൂരംവയൽ സ്വദേശിനിയും കുഞ്ചത്തൂർ സ്കൂളിലെ അധ്യാപികയുമായ ദീപ്തി (22) എന്നിവരടക്കം എട്ട് പേർക്ക് പരിക്കേറ്റതായി വിവരം ലഭിച്ചു.
ബദിയടുക്ക ഭാഗത്ത് നിന്ന് വരികയായിരുന്ന സി.എൻ.എൻ ബസും കുമ്പള ഭാഗത്ത് നിന്ന് ബദിയടുക്കയിലേക്ക് പോവുകയായിരുന്ന കാറുമാണ് തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ വാഹനത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്. തുടർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടതായും വിവരം ലഭിച്ചു.
Summary:
Twelve people were injured in a collision between a car and a bus at Shantippalam in Kumbala on Wednesday morning around 8 a.m. Four occupants of the car and eight passengers of the bus sustained injuries. One of the car passengers was seriously injured and shifted to a private hospital in Mangaluru, while others were admitted to a private hospital in Kasaragod. Local residents helped rescue those trapped inside the car after the accident.


Post a Comment