Top News

ബേക്കലിലെ മത്സ്യതൊഴിലാളിയുടെ മരണത്തിന് കാരണം നാലു നില കെട്ടിടത്തില്‍ നിന്നുള്ള വീഴ്ച, തുടയെല്ലും വാരിയെല്ലും തകര്‍ന്നത് മരണകാരണം; കൊലപാതക സാധ്യത തള്ളി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌


ബേക്കല്‍: ബേക്കല്‍ രാമഗുരുനഗര്‍ തമ്പുരാന്‍വളപ്പിലെ കാരിക്കാരണവരുടെ മകന്‍ സുധാകരന്റെ(32) മരണം കൊലപാതകമല്ലെന്ന സൂചന നല്‍കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സുധാകരന്റെ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്.[www.malabarflash.com]


ഉയരത്തില്‍ നിന്നുള്ള വീഴ്ചയും ഇതേ തുടര്‍ന്ന് തുടയെല്ലും വാരിയെല്ലും തകര്‍ന്നതുമാണ് സുധാകരന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ എസ്.ഐ പി. അജിത്കുമാറിനോട് പറഞ്ഞു.

ആരെങ്കിലും അക്രമിച്ചതിന്റെ ലക്ഷണങ്ങള്‍ മൃതദേഹ പരിശോധനയില്‍ കണ്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഡോക്ടര്‍ പോലീസിന് കൈമാറിയിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ റിപ്പോര്‍ട്ട് നല്‍കുകയുള്ളൂ.

Post a Comment

Previous Post Next Post