ചട്ടഞ്ചാല്‍: സ്‌കൂട്ടിയും ജെ.സി.ബിയും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. ബേക്കല്‍ മൗവ്വലില്‍ അനാദിക്കട നടത്തുന്ന ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ അബ്ദുല്ലഹാജി(60)യാണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച ഉച്ചയോടെ ചട്ടഞ്ചാലിലായിരിന്നു അപകടം. അബ്ദുല്ലഹാജി ഓടിച്ചുപോകുകയായിരുന്ന സ്‌കൂട്ടി ജെ.സി.ബിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മേല്‍പ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.
Post a Comment