NEWS UPDATE

6/recent/ticker-posts

കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് കാസറകോട് സ്വദേശി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ നിര്‍ത്തിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് ബന്തിയോട് സ്വദേശി മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്ക്. ബന്തിയോട് ഡി.എം ആസ്പത്രിക്ക് സമീപത്തെ പരേതനായ അബൂക്കര്‍-സീനത്ത് ദമ്പതികളുടെ മകന്‍ ഫാസില്‍ (26) ആണ് മരിച്ചത്.[www.malabarflash.com]

ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ഉള്ളാളം സ്വദേശി സുള്‍ഫാന്‍ മാലിക്കി(29)നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച പുലര്‍ച്ച ഒന്നര മണിയോടെ കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപത്തെ ദേശീയ പാതയിലാണ് അപകടം. ശനിയാഴ്ച രാത്രി നാല് സുഹൃത്തുകളുമായി സെക്കന്റ് ഹാന്റ് കാര്‍ വാങ്ങാനായി കൊയിലാണ്ടിക്ക് പുറപ്പെട്ടതായിരുന്നു. കാര്‍ വാങ്ങി തിരിച്ചുവരുമ്പോള്‍ ഫായിസ് ഓടിച്ച കാറാണ് അപകടത്തില്‍ പെട്ടത്. മറ്റൊരു കാറിലാണ് മൂന്ന് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നത്. 

Post a Comment

0 Comments