Top News

പുനലൂരിലെ റബർതോട്ടത്തിൽ കത്തിച്ച മൃതദേഹം;അഞ്ചുമാസത്തിന് ശേഷം വൻ ട്വിസ്റ്റ്, കൊല്ലപ്പെട്ടത് സംശയിച്ച പ്രതി

representative image

പുനലൂർ: 
അഞ്ച് മാസം മുമ്പ് പുനലൂരിൽ റബർതോട്ടത്തിൽ കെട്ടിവെച്ച് കത്തിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹക്കേസിൽ വലിയ വഴിത്തിരിവ്. കൊല്ലപ്പെട്ടത് ആരെന്ന അന്വേഷണത്തിൽ നിർണായക പുരോഗതി കൈവരിച്ച പോലീസ്, മരിച്ചത് കേസിൽ പ്രതിയെന്ന് സംശയിച്ച് തിരഞ്ഞിരുന്നയാളാണെന്ന് സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയിലെ ചാരുംമൂട് സ്വദേശിയായ അനിക്കുട്ടൻ (പാപ്പർ) ആണ് മരിച്ചതെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർണായക കണ്ടെത്തൽ ഉണ്ടായത്. ഇതോടെ കേസിൽ പുതിയ ചോദ്യങ്ങളും ദുരൂഹതകളും ഉയർന്നിരിക്കുകയാണ്.

പുനലൂർ-മൂവാറ്റുപുഴ ഹൈവേയോട് ചേർന്ന പിറവന്തൂർ പഞ്ചായത്തിലെ മുക്കടവ് ആളുകേറാമലയിലെ റബർതോട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബർ 23-നാണ് കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചും മുഖം വികൃതമാക്കിയ നിലയിലും മൃതദേഹം കണ്ടെത്തിയത്. നെഞ്ചിന്റെ വലതുഭാഗത്ത് ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടായിരുന്നുവെന്നും സമീപത്ത് നിന്ന് കന്നാസ്, കത്രിക, ബാഗ് തുടങ്ങിയവ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. കൊലപാതകത്തിനു ശേഷം തെളിവുകൾ നശിപ്പിക്കാൻ മുഖം കത്തിച്ചതായും അന്വേഷണസംഘം വിലയിരുത്തിയിരുന്നു.

മരിച്ചയാളുടെ തിരിച്ചറിയൽ സ്ഥിരീകരിച്ചതോടെ യഥാർത്ഥ കൊലപാതകിയിലേക്ക് എത്താനുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്.

Burnt Body Found Tied to Rubber Tree in Punalur: Major Twist as Victim Identified as Key Suspect

Summary:

A shocking twist has emerged in the mysterious burnt body case reported from a rubber plantation in Punalur, Kerala, five months ago. Police confirmed through DNA testing that the victim is Anikkuttan from Charummoodu in Alappuzha — a man they had earlier suspected in the case. With the victim now identified as the suspected accused himself, investigators are trying to uncover who murdered him and the motive behind the brutal crime.

Post a Comment

Previous Post Next Post