Top News

മുറിയില്‍ പൂട്ടിയിട്ട് മാലപ്പടക്കമെറിഞ്ഞു; യുവാവ് പൊള്ളലേറ്റ് ഗുരുതര നിലയില്‍

ബദിയടുക്ക: മുറിയില്‍ പൂട്ടിയിട്ട് മാലപ്പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. മുളിയാര്‍ മല്ലത്തെ ചോക്കമൂല ഹൗസില്‍ എം. അഭിലാഷിനാണ് പൊള്ളലേറ്റത്. അഭിലാഷിന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രണവിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 15ന് രാത്രി 10 മണിക്കും 16ന് രാവിലെ 8 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്. അഭിലാഷിനെ പ്രണവ് മുറിക്കുള്ളിലാക്കിയ ശേഷം പുറത്ത് നിന്ന് പൂട്ടുകയായിരുന്നു. തുടര്‍ന്ന് മാലപ്പടക്കം കത്തിച്ച് മുറിക്കുള്ളിലേക്കെറിഞ്ഞു. ഇതേ തുടര്‍ന്ന് അഭിലാഷിന്റെ ഇരുകാലുകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. അഭിലാഷ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഭാരതീയ ന്യായസംഹിതയിലെ ബി.എന്‍.എസ് 127(2), 118(2) വകുപ്പുകളും എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റെന്‍സ് ആക്ട് 1908ലെ 3(എ) വകുപ്പും ഉള്‍പ്പെടുത്തിയാണ് പ്രണവിനെതിരെ കേസെടുത്തത്. സബ് ഇന്‍സ്‌പെക്ടര്‍ ടി. രൂപേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

Post a Comment

Previous Post Next Post