Top News

മാതാവ് ചക്ക മുറിക്കുന്നതിനിടെ കത്തിയില്‍ വീണ് 8 വയസുകാരന് ദാരുണാന്ത്യം


കാസർകോട്: വിദ്യാനഗറിൽ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. (www.malabarflash.com)


കൊടുവാൾ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ച് ചക്ക മുറിക്കുകയായിരുന്നു. ഇതിനിടെ സമീപത്ത് കളിക്കുകയായിരുന്ന കുട്ടി കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു. അപകടത്തെ തുടർന്ന് ആഴത്തിൽ മുറിവേറ്റ ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.

ഇരട്ടക്കുട്ടികളിലൊരാളാണ് ദാരുണമായി മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഈ ഹൃദയഭേദകമായ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. അഭിപ്രായങ്ങളും അനുശോചനങ്ങളും രേഖപ്പെടുത്തുക. ഷെയർ ചെയ്യുക.

Post a Comment

Previous Post Next Post