മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് വിളിച്ച രാഷട്രീയ നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാവാതെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കൂടിക്കാഴ്ചയ്ക്കായി എന്‍എസ്എസ് ആസ്ഥാനവുമായി ബന്ധപ്പെട്ട മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും കൂടിക്കാഴ്ചയ്ക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്.[www.malabarflash.com]
മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച സുകുമാരന്‍ നായരമായി കൂടിക്കാഴ്ചയ്ക്ക് നീക്കം നടത്തിയിരുന്നു എന്നാല്‍ ഇതിന് എന്‍എസ്എസ് സ്ഥാനത്തു നിന്നും അനുമതി ലഭിച്ചില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതേ പ്രതികരണമാണ് ലഭിച്ചത്. തല്‍ക്കാലത്തേക്ക് രാഷ്ട്രീയ ചര്‍ച്ചകളൊന്നും വേണ്ടെന്നാണ് എന്‍എസ്എസ് നയമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സാമുദായിക നേതാക്കളുമായി മുസ്‌ലിം ലീഗ് നേതാക്കള്‍ നിരന്തര കൂടിക്കാഴ്ച നടത്തി വരുന്നതിനിടെയാണ് സുകുമാരന്‍ നായരുടെ മുഖം തിരിക്കല്‍. തദ്ദേശതെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്ന തിരിച്ചടിക്ക് പിന്നാലെ ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ നേരത്തെ മുസ്ലീം ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു.

ക്രിസ്മസ് ദിനത്തില്‍ താമരശ്ശേരി ബിഷപ്പിനെ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. പികെ കുഞ്ഞാലിക്കുട്ടി സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് മാര്‍ റെമേജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനു ശേഷം മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമസ് കതോലിക്കാ ബാവയുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നടത്തിയിരുന്നു.
Post a Comment