Top News

ഏപ്രില്‍ 30വരെയുള്ള ബുക്കിങ്ങ് എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഏപ്രില്‍ 30 വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് എയര്‍ഇന്ത്യ നിര്‍ത്തിവെച്ചു. 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14ന് ശേഷമുള്ള സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എയര്‍ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.ആഭ്യന്തര അന്തരാഷ്ട്ര സര്‍വീസുകളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.[www.malabarflash.com]

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകളും ഏപ്രില്‍ 14 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഏപ്രില്‍ 14ന് ശേഷം ഏത് തീയതിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് വ്യാഴാഴ്ച സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള പറഞ്ഞിരുന്നു.ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്.

Post a Comment

Previous Post Next Post