Top News

സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക​ത്തി​ന് ആ​വേ​ശോ​ജ്ജ്വ​ല സ​മാ​പ​നം


കു​ണി​യ (കാ​സ​ർ​കോ​ട്): സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക​ത്തി​ന് ആ​വേ​ശോ​ജ്ജ്വ​ല സ​മാ​പ​നം. രാ​ത്രി എ​ട്ടോ​ടെ തു​ട​ങ്ങി​യ പൊ​തു​സ​മ്മേ​ള​നം ഈ​ജി​പ്ത് അ​ല്‍ അ​സ്ഹ​ര്‍ യൂ​നി​വേ​ഴ്‌​സി​റ്റി റെ​ക്ട​ര്‍ ഡോ. ​സ​ലാ​മ ജു​മു​അ ദാ​വൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്ത അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.[www,malabarflash.com]

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, ക​ര്‍ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ര്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ബം​ഗ​ളൂ​രു വി​ക​സ​ന അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ എ​ന്‍.​എ. ഹാ​രി​സ്, എം.​എ. യൂ​സു​ഫ​ലി, ഗ​ള്‍ഫാ​ര്‍ മു​ഹ​മ്മ​ദ​ലി, പു​തു​ച്ചേ​രി പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ര്‍. ശി​വ എം.​എ​ല്‍.​എ, പു​തു​ച്ചേ​രി എം.​പി വി. ​വൈ​ദ്യ​ലിം​ഗം, കു​ണി​യ ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന്‍സ് ചെ​യ​ര്‍മാ​ന്‍ ഇ​ബ്രാ​ഹിം അ​ഹ​മ്മ​ദ​ലി ഹാ​ജി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 

സ​മ​സ്ത ജ​ന​റ​ല്‍സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ര്‍ ശ​താ​ബ്ദി സ​ന്ദേ​ശം ന​ൽ​കി. കേ​ര​ള​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തും ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള 33313 പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി ക്യാ​മ്പും സ​മാ​പി​ച്ചു.

Post a Comment

Previous Post Next Post