Top News

മഞ്ചേശ്വരം കൊലപാതകം; പിതാവിന്റെ വെട്ടേറ്റ മകൾക്ക് പിന്നാലെ ബന്ധുവും മരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം തുമിനാട് മലമുകളിൽ സ്വത്തുമായി ബന്ധപ്പെട്ടുണ്ടായ കുടുംബ തർക്കത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. തിങ്കളാഴ്ച  വൈകിട്ട് പിതാവിനാൽ കൊലചെയ്യപ്പെട്ട മകൾ ജുമലയുടെ അമ്മാവൻ ഷേക്കുഞ്ഞി കുത്തേറ്റ് ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ചൊവ്വാഴ്ച  രാവിലെയാണ് മരിച്ചത്. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരട്ടിയായി.[www.malabarflash.com]


ദാമ്പത്യ തർക്കത്തിൽ ഭാര്യയുടെ സഹോദരിയുടെ ഭർത്താവ് ഷെകുഞ്ഞിയെ ഉമർ ഫാറൂഖ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ സമയം തടയാനെത്തിയ മകൾക്കും ഷെക്കുഞ്ഞിക്കും സാരമായി പരിക്കേറ്റു. മകൾ വൈകുന്നേരത്തോടെ മരിച്ചു, ചൊവ്വാഴ്ചപുലർച്ചെ ഷേക്കുഞ്ഞി മരിച്ചു. 

തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
പ്രതി ഉമ്മർ ഫാറൂഖിന്റെ ലഹരി ഉപയോഗത്തെ എതിർത്ത് മകൾ ജുമൈലയും മാതാവും കുഞ്ചത്തൂർ തൂമിനാടുള്ള ബന്ധുവീട്ടിൽ ആയിരുന്നു താമസം. വിവാഹമോചന കേസ് നടക്കുന്നതിനാൽ ജുമൈലയുടെയും മാതാവിന്റെയും സ്വർണാഭരണങ്ങൾ തിരികെ നൽകണമെന്ന് പ്രതിയായ ഉമ്മറിനോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ ജുമൈലയുടെ മാതാവിന്റെ പേരിലുണ്ടായ സ്ഥലം തന്റെ പേരിൽ എഴുതി നൽകണമെന്ന് പ്രതിയും ആവശ്യപ്പെട്ടു. ഇക്കാര്യം ചർച്ച ചെയ്യാൻ ജുമൈലയും മാതാവും താമസിക്കുന്ന തൂമിനാട് ഹിൽ ടോപ്പിലുള്ള വീട്ടിൽ പ്രതിയും സഹോദരനും എത്തി.

തന്റെ പേരിലുള്ള സ്ഥലം ഉമ്മറിന്റെ പേരിൽ എഴുതി നൽകില്ലെന്നും മകൾ ജുമൈലയുടെ പേരിൽ എഴുതാമെന്നും ഭാര്യ പറഞ്ഞതോടെ ഉമ്മർ പ്രകോപിതനാവുകയായിരുന്നു. കൈയ്യിൽ ഒളിപ്പിച്ചിരുന്ന കത്തി വീശിയതോടെ ബന്ധുവായ സേഖ് അബ്ബായ്ക്ക് പരുക്കേറ്റു. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് ജുമൈലയ്ക്ക് കുത്തേറ്റത്.

നാട്ടുകാരും ബന്ധുക്കളും ചേർന്ന് പിടികൂടിയാണ് പ്രതിയെ പൊലീസിൽ ഏൽപ്പിച്ചത്. 


Post a Comment

Previous Post Next Post