NEWS UPDATE

6/recent/ticker-posts

കര്‍ണാടക മുഖ്യമന്ത്രിയുടെ മകള്‍ക്കും കോവിഡ്

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ്. യദ്യൂരപ്പയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ മണിപാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.[www.malabarflash.com]

ഞായറാഴ്ചയാണ് യദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണമെന്ന് യദ്യൂരപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 

നേരത്തെ മുഖ്യമന്ത്രിയുടെ വിധാന്‍ സൗധയിലെ ഓഫിസ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ യദ്യൂരപ്പ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Post a Comment

0 Comments