NEWS UPDATE

6/recent/ticker-posts

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

നീലേശ്വരം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസര്‍കോട് ഡി.സി.ആര്‍.ബിയില്‍ ജോലി ചെയ്യുന്ന എസ്.ഐ ലതീഷിന്റെ ഭാര്യ നീലേശ്വരം പള്ളിക്കര കുഞ്ഞി പുളിക്കാലിലെ അര്‍ച്ചന (40) ആണ് തിങ്കളാഴ്ച  പുലര്‍ച്ചെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ മരണപ്പെട്ടത്.[www.malabarflash.com] 

ജൂലൈ 21ന് വീട്ടുപറമ്പില്‍ നിന്ന് അണലി കടിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ എ. കെ. ജി, കോഴിക്കോട് എംസി എന്നിവിടങ്ങളിലെ ചികിത്സ തേടിയിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി ഇല്ലാത്തതിനാല്‍ പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയ്ക്കിടെ അണുബാധയെ തുടര്‍ന്ന് ഇടത് കാല്‍ മുട്ടിന് മുകളില്‍ വെച്ച് മുറിച്ചു നീക്കിയിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഗുരുതരനിലയില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

കണ്ണൂര്‍ പെരളശ്ശേരിയിലെ പവിത്രന്റെയും സ്വര്‍ണ്ണ വല്ലിയുടെയും മകളാണ്. മക്കള്‍: ജിതിന്‍, നിധിന്‍.

Post a Comment

0 Comments