NEWS UPDATE

6/recent/ticker-posts

കാസര്‍കോട് ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന ഉപ്പള സ്വദേശി മരിച്ചു

കാസര്‍കോട്: ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഉപ്പള സ്വദേശി വിനോദ് കുമാറാ(46)ണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.[www.malabarflash.com] 

തിങ്കളാഴ്ച  രാവിലെയാണ് മരണം സംഭവിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികില്‍സ നടത്തി വരികയായിരുന്നു.
കാസര്‍കോട് ജനറലാശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം മൂര്‍ഛിച്ചതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 12 ആയി

Post a Comment

0 Comments