‘സകല മണ്ഡലങ്ങളിലും ഓടി നടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക്?
But I Can
പിഷാരടി’ എന്നാണ് നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സുഹൃത്തും ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മ്മജന്റെ പ്രചരണത്തില്‍ പിഷാരടി പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ചെന്നിത്തലയുടെ കേരളയാത്രയിലും പിഷാരടി ഭാഗമായിരുന്നു. വി എസ് ശിവകുമാര്‍, ശബരീനാഥ്, പി കെ ഫിറോസ്, വി ടി ബല്‍റാം, കെഎന്‍എ ഖാദര്‍ എന്നിവര്‍ക്ക് വേണ്ടിയും പിഷാരടി വോട്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നു.
അതേസമയം സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം അലയടിച്ചെന്ന് ഉറപ്പിക്കുന്നതാണ് ജനവിധി.
വടക്കന്‍ കേരളത്തില്‍ ലീഗ് കോട്ടകളില്‍ പോലും വിള്ളലുണ്ടാക്കി, ഒപ്പം വമ്പന്‍ന്മാരെ പോലും വിറപ്പിക്കുവാനും ഇടതുമുന്നണിയ്ക്കായി. വടകര മാത്രമാണ് വടക്കന്‍ കേരളത്തില്‍ ഒപ്പം ചേര്‍ക്കാന്‍ കഴിയാതിരുന്നത്.

മധ്യകേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കളമശ്ശേരിയിലും തൃശ്ശൂരിയിലും തൃത്താലയിലും ചെങ്കൊടിപ്പാറി. ലൈഫ് മിഷന്‍ അഴിമതി ഉയര്‍ത്തിയ വടക്കാഞ്ചേരിയില്‍ അനിൽ അക്കരയെ അട്ടിമറിയ്ക്കാന്‍ കഴിഞ്ഞതും വിജയകിരീടത്തില്‍ ചേര്‍ത്തുവെച്ച പൊന്‍തൂവലാണ്. അട്ടിമറി ഉണ്ടാകുമെന്ന് ഭയപ്പെട്ട ആലപ്പുഴയും, പത്തനംതിട്ടയും അക്ഷരാര്‍ത്ഥത്തില്‍ ചുവന്ന് തുടുത്തു. കൊല്ലത്ത് കരുനാഗപ്പള്ളിയും കുണ്ടറയും കൈവിട്ടപ്പോഴും ജില്ലയുടെ ഇടത് മനസ് ചലച്ചില്ല.
തിരുവനന്തപുരത്ത് അരുവിക്കരയിലും നേമത്തും അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്. ജി കാര്‍ത്തികേയന്റെ മകന്‍ കെ സ് ശബരിനാഥനെ നേരിടാന്‍ പാര്‍ട്ടിയിലെ പ്രാദേശിക എതിര്‍പ്പുകള്‍ പോലും മറികടന്നാണ് ജി സ്റ്റീഫനെ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയത്. ആ തീരുമാനം തെറ്റിയില്ലെന്ന ഉറപ്പിക്കുന്നതാണ് ഈ വിജയം . നേമത്തെ ബി ജെ പി യെ പരാജയപ്പെടുത്തിയതിന്റെ പൂര്‍ണ്ണ ക്രഡിറ്റും ഇടതുപക്ഷത്തിന് അവകാശപ്പെടാം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഇടതുപക്ഷത്തെ കേരളം ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്ന് ഒറ്റ വാക്കാല്‍ പറഞ്ഞു വെക്കാം. 33 സിറ്റിംഗ് എംഎല്‍എ മാരെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട തീരുമാനവും തെറ്റിയില്ല. 5 മന്ത്രിമാര്‍ മത്സരത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ മത്സരിച്ച മന്ത്രിമാരില്‍ മേഴ്‌സിക്കുട്ടിയമ്മ മാത്രമാണ് പരാജയപ്പെട്ടത്.വോട്ടെടുപ്പ് ദിനത്തിലടക്കം ശബരിമല ചര്‍ച്ചയായപ്പോഴും വിജയം ഇടതിനൊപ്പം ആയിരുന്നു.
വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും അധികാരത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രതീതിപോലും ഉണ്ടാക്കുവാന്‍ യു ഡി എഫ് കഴിഞ്ഞില്ല. എല്‍ഡിഎഫ് തേരോട്ടത്തില്‍ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങള്‍ പോലും അടിപതറി. ജനം വലഞ്ഞകാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കിയതും, ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തിയതും, ന്യായവില ഹോട്ടലുകള്‍ തുറന്നതുമെല്ലാം സര്‍ക്കാരിന്റെ ജനകീയ പ്രതിച്ഛായ ഉയര്‍ത്തി. ഈ മധുരിക്കുന്ന വിജയം ഇക്കാലവും സി പി ഐ എമ്മിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതാകും.

0 Comments