Top News

കാസറകോട് ബായാര്‍ കനിയാലയില്‍ യുവാവ് അമ്മാവന്‍മാരടക്കം നാലുപേരെ വെട്ടിക്കൊന്നു


മഞ്ചേശ്വരം: അമ്മാവന്‍മാരും ഇളയമ്മയും ഉള്‍പ്പെടെ നാലുപേരെ മരുമകന്‍ വെട്ടിക്കൊന്നു. പൈവളിഗെ ബായാര്‍ കന്യാല സുതങ്കള ഗുരുക്കുമേലിലെ സഹോദരങ്ങളായ ബാബു അഡിഗ (70), വിട്ടള (65), സദാശിവ (58), ദേവകി (50) എന്നിവരെയാണ് സഹോദീപുത്രന്‍ ഉദയകുമാര്‍ (40) മഴുകൊണ്ട് വെട്ടിക്കൊന്നത്. [www.malabarflash.com]

വൈകീട്ട് 5.30-ഓടെ വീട്ടിലെത്തിയ ഉദയകുമാര്‍ മഴുവെടുത്ത് നാലുപേരെയും മുറിക്കുള്ളില്‍വച്ച് വെട്ടിക്കൊന്നു. മാനസികാസ്വസ്ഥ്യത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നയാളാണ് ഉദയകുമാറെന്ന് പോലീസ് പറഞ്ഞു.

കൊലപാതകം കണ്ട് ഭയന്നോടിയ ഉദയയുടെ അമ്മ ലക്ഷ്മി അയല്‍വീട്ടില്‍ അഭയംതേടി. കുടുംബത്തര്‍ക്കമാണ് ഉദയകുമാറിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

കൊലനടത്തിയശേഷം വൈകുന്നേരം 6.30-ഓടെ രക്തംപുരണ്ട മഴുവുമായി ഉദയകുമാര്‍ വീടിന് പുറത്തിറങ്ങി. അതുകണ്ട നാട്ടുകാര്‍ അനുനയിപ്പിച്ച് മഴു താഴെയിടീപ്പിച്ച് പിടിച്ചുകെട്ടി. പിന്നീട് നാട്ടുകാര്‍ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടത്.

അതിര്‍ത്തിയില്‍ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന കുമ്പള ഇന്‍സ്പെക്ടര്‍ എത്തി പ്രതിയെ ആള്‍ക്കൂട്ടത്തില്‍നിന്ന് മോചിപ്പിച്ച് സ്റ്റേഷനിലേക്ക് മാറ്റി

Post a Comment

Previous Post Next Post