NEWS UPDATE

6/recent/ticker-posts

കരൾ രോഗത്തിന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബേക്കൽ: ബേക്കൽ ടൗണിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ പള്ളിപ്പുഴ അബൂബക്കർ ക്വാർട്ടേഴ്സി ലെ അനീഷ് (20 ) നിര്യാതനായി.[www.malabarflash.com]

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. അനീഷിന്റെ
കരൾ മാറ്റ ശസ്ത്രക്രീയക്കും ചികിത്സയ്ക്കുമായി നാട്ടുകാർ സഹായകമ്മറ്റി
രൂപവത്ക്കരിച്ച് പ്രവർത്തനം നടത്തി കൊണ്ടിരിക്കെയാണ്
യുവാവിന്റെ മരണം. 

പള്ളിക്കരക്കടപ്പുറത്തെ മത്സ്യ തൊഴിലാളികളായ യാക്കൂബിന്റെയും, സതീഷ് മേരിയുടെയും മകനാണ്.
സഹോദരങ്ങൾ: അനിൽ ,അജേഷ്

Post a Comment

0 Comments