തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണത്തിനുള്ള പൂർണ ചുമതല പോലീസിന് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുകയാണ്. കണ്ടെയിന്മെന്റ് സോൺ കണ്ടെത്തി മാർക്ക് ചെയ്യാൻ പോലീസ് നടപടി കർശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.[www.malabarflash.com]
സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. രോഗവ്യാപന തോത് വർധിക്കാൻ ഇത് പ്രധാനകാരണമാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണത്തിനുള്ള പൂർണ ചുമതല പോലീസിന് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ടെയിൻമെന്റ് സോണിനകത്തേക്കും പുറത്തേക്കും പ്രവേശനമുണ്ടായിരിക്കില്ല. അവശ്യ സാധനങ്ങൾ പോലീസ് വീട്ടിലെത്തിക്കും. കണ്ടെയിൻമെന്റ് സോണുകൾ നിർണയിക്കാനുള്ള അധികാരം ജില്ലാ പോലീസ് മേധാവിമാർക്കാണ് നൽകിയിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല ഐജി വിജയ് സാഖറെയ്ക്കായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സമ്പർക്ക വിലക്ക് ലംഘിച്ചാൽ ബന്ധപ്പെട്ടവർ പോലീസിനെ അറിയിക്കണം. മാർക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ആളുകൾ അകലം പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റീവായ ഒരാളുടെ കോണ്ടാക്ട് കണ്ടെത്തണം. പ്രൈമറി, സെക്കന്ററി കോണ്ടാക്ട് കണ്ടെത്തേണ്ടതും പോലീസിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

0 Comments