NEWS UPDATE

6/recent/ticker-posts

മുത്തശ്ശിക്കൊപ്പം നടന്നു പോകവേ കാർ ഇടിച്ചു തെറിപ്പിച്ചു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: പയ്യാവൂരില്‍ ചമതച്ചാലിൽ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്നു വയസ്സുകാരി കാറിടിച്ച് മരിച്ചു. ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്. കുട്ടിയുടെ മുത്തശ്ശിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

നിയന്ത്രണം നഷ്ടപ്പെട്ട കാർ നോറയുടെ പിന്നിലൂടെ വന്നാണ് ഇടിച്ചു തെറിപ്പിച്ചത്. കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നോറയുടെ മാതാപിതാക്കൾ വിദേശത്താണ്.

Post a Comment

0 Comments