Top News

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഏകമകന്‍ തീവണ്ടി തട്ടി മരിച്ചതില്‍ മനോവിഷമത്തിലായിരുന്ന ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

പൊയിനാച്ചി: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഏകമകന്‍ തീവണ്ടി തട്ടി മരിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന ദമ്പതികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൊയിനാച്ചി പറമ്പിലെ വേണുഗോപാലന്‍ നായര്‍(55), ഭാര്യ സ്മിത(45) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

വെള്ളിയാഴ്ച  രാവിലെ വീടിന്റെ സ്വീകരണ മുറിയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രാവിലെ 9മണിയോടെയും വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അടുക്കളവഴി നോക്കിയപ്പോഴാണ് ഇവരെ മരിച്ചനിലയില്‍ കാണുന്നത്. തുടര്‍ന്ന് മേല്‍പ്പറമ്പ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

ഇവരുടെ മകനും മംഗളൂരുവില്‍ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിയുമായ എം. ശിവനന്ദന്‍(19) ഡിസംബര്‍ 29ന് ബേക്കല്‍ ഫെസ്റ്റിനിടെ തീവണ്ടി തട്ടി മരിച്ചിരുന്നു. റാപ്പര്‍ വേടന്റെ പരിപാടിക്കിടെ സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോവുന്നതിനിടെയാണ് ശിവനന്ദന്‍ തീവണ്ടി മരിച്ചത്. 

ഏകമകന്റെ ആകസ്മിക വിയോഗത്തിന് ശേഷം വേണുഗോപാലന്‍ നായരും സ്മിതയും മനോവിഷമത്തിലായിരുന്നു. അതിനിടെയാണ്  ഇരുവരെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്.

നേരത്തെ പ്രവാസിയായിരുന്ന വേണുഗോപാലന്‍ നായര്‍ പിന്നീട് പൊയിനാച്ചിയില്‍ ട്രാവല്‍ ഏജന്‍സി സ്ഥാപനം നടത്തിവരികയായിരുന്നു. സഹോദരന്‍: മധു.

Post a Comment

Previous Post Next Post