Top News

ഫാൻ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു


ബദിയടുക്ക:
വീട്ടിലെ ഫാൻ നന്നാക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം. പെർള ശിവഗിരി സ്വദേശി ധനരാജ് (40) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

​വീട്ടിലെ ഫാനിലെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ധനരാജിന് അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ എണ്മകജെ ഗ്രാമപഞ്ചായത്തിന്റെ ആംബുലൻസിൽ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​ശിവഗിരിയിലെ കൃഷ്ണ നായിക് – ഗിരിജ ദമ്പതികളുടെ മകനാണ്. ഭാര്യ: ദീപ. മക്കൾ: നിശ്മിത, വിജിത്. സഹോദരങ്ങൾ: മോഹൻ, കമലാക്ഷി, മോഹിനി.

​പെർള പെട്ടി സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ധനരാജിന്റെ വേർപാടിൽ സഹപ്രവർത്തകരും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.

Tragic Death: Autorickshaw Driver Electrocuted in Badiyadka

​BADIYADKA: A 40-year-old autorickshaw driver, Dhanaraj, lost his life after being electrocuted while repairing a ceiling fan at his home in Shivagiri, Perla. The tragic incident occurred on Wednesday afternoon.

​Though he was immediately rushed to the Kasaragod General Hospital in an Enmakaje Grama Panchayat ambulance, he could not be saved. Dhanaraj was a well-known driver at the Perla Petti auto stand. He is survived by his parents, wife Deepa, and two children.

Post a Comment

Previous Post Next Post