കാസര്‍കോട്: നുള്ളിപ്പാടി ദേശീയപാതയ്ക്ക് സമീപമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കര്‍ണാടക സ്വദേശിയെന്ന് സംശയിക്കുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ ഇതുവരെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല. പോക്കറ്റില്‍ ഉണ്ടായിരുന്ന രേഖകളില്‍ കര്‍ണാടക സ്വദേശിയായ മഞ്ചുനാഥ് (46) എന്ന പേരും വിലാസവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്നലെ രാത്രി ഏകദേശം 10.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കാനായി എടുത്തിരുന്ന കുഴിയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ വലിച്ചിഴച്ചതിന്റെ അടയാളങ്ങളും വിവിധ ഭാഗങ്ങളില്‍ രക്തം വാര്‍ന്ന നിലയും കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കെട്ടിടത്തിന് സമീപം ചില സാമൂഹ്യവിരുദ്ധര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി കെട്ടിട ഉടമയുടെ മകനു മുന്‍പ് വിവരം ലഭിച്ചിരുന്നു. അതിനെ തുടര്‍ന്ന് അദ്ദേഹം രാത്രി സ്ഥലത്തെത്തി പരിശോധിക്കാറുണ്ടായിരുന്നു. ഇന്നലെ രാത്രിയും പരിശോധനയ്ക്കായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Decomposed body found in building under construction at Nullippady

Post a Comment