Top News

രാമനവമി യാത്രയ്ക്കിടെ നാല് സംസ്ഥാനങ്ങളില്‍ സംഘര്‍ഷം; ഗുജറാത്തില്‍ ഒരു മരണം

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ രാമനവമി റാലികള്‍ക്കിടെ സംഘര്‍ഷം. ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ രാമനവമി യാത്രകള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഗുജറാത്തിലെ ഖംഭാത്തില്‍ ഒരു മരണം റിപ്പോര്‍ട്ടു ചെയ്യുന്നു.[www.malabarflash.com]

65കാരന്‍ കൊല്ലപ്പെട്ടതായും മറ്റൊരാള്‍ക്ക് പരുക്കേറ്റുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ തന്നെ ഹിമ്മത് നഗറില്‍ ആള്‍ക്കൂട്ടം വാഹനങ്ങള്‍ നശിപ്പിച്ചു. ഇവര്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. ആളുകള്‍ക്ക് നേരെ കല്ലേറുണ്ടായതായും സബര്‍കാന്ത് പോലീസ് അറിയിച്ചു. 

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എത്തിയപ്പോഴാണ് റാലി നടത്തുന്നവരുടെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടായതെന്ന് ഡിജിപി ആശിഷ് ഭാട്ടിയ അറിയിച്ചു.

Post a Comment

Previous Post Next Post