Top News

ലഹരി വിമുക്തി കേന്ദ്രത്തില്‍ അന്തേവാസിയെ ചെടിച്ചട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരം: വെള്ളനാട് കരുണ സായ് ലഹരി വിമുക്തി കേന്ദ്രത്തിലെ അന്തേവാസിയെ കൊന്നു. മറ്റൊരു അന്തേവാസിയാണ് കൃത്യം ചെയ്തത്. കഴക്കൂട്ടം സ്വദേശി വിജയന്‍ (50) ആണ് കൊല്ലപ്പെട്ടത്. കൊല്ലം സ്വദേശി ബിജോയ് (25) ആണ് കൃത്യം നടത്തിയത്. ഇയാള്‍ ഓടി രക്ഷപ്പെട്ടു.[www.malabarflash.com]


വൈകിട്ട് ഏഴരയോടെയാണ് സംഭവം. തന്റെ സമീപത്ത് ഇരിക്കുകയായിരുന്ന വിജയന്റെ തലക്ക് ബിജോയ് ചെടിച്ചട്ടി കൊണ്ട് അടിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ബിജോയ് ചെടിച്ചെട്ടി എടുത്ത് വിജയന്റെ തലക്കടിച്ചതെന്ന് സ്ഥാപന അധികൃതർ പറഞ്ഞു. ഉടനെ വിജയന്‍ വലിയ ശബ്ദത്തില്‍ കരയുകയും ബിജോയ് ഓടിരക്ഷപ്പെടുകയുമായിരുന്നു.

വിജയനെ ആദ്യം കാട്ടാക്കടയിലെ ആശുപത്രിയിലാണ് എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ബിജോയ്ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്ഥാപനത്തിൽ മുമ്പ് ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് മേധാവികൾ പറഞ്ഞു.

Post a Comment

Previous Post Next Post