Top News

പി എസ് എച്ച് തങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകി സമസ്ത

കോഴിക്കോട്: ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും സി ഐ സി വൈസ് പ്രസിഡന്റുമായ പി എസ് എച്ച് തങ്ങള്‍ക്ക്  സമസ്തയുടെ കാരണം കാണിക്കല്‍ നോട്ടീസ്.  സമസ്തയെയും മുശാവറ അംഗങ്ങളെയും സാമൂഹിക മാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നോട്ടീസിന് മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയമനുവദിച്ചിട്ടുണ്ട്.[www.malabarflash.com]


സമസ്ത പ്രവാസി സെല്‍ പ്രസിഡന്റ് പി കെ ഹംസക്കുട്ടി മുസ്‌ല്യാര്‍ ആദൃശ്ശേരി, ജന. സെക്രട്ടറി ഇസ്മാഈല്‍ കുഞ്ഞു ഹാജി എന്നിവരാണ് നോട്ടീസയച്ചത്. 

ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയതിന് പിന്നാലെ  സമസ്ത നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് പി എസ് എച്ച് തങ്ങളുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. നേതാക്കള്‍ പണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും ലീഗ് വിരുദ്ധരുമാണെന്നും ആ ശബ്ദസന്ദേശത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post